Asianet News MalayalamAsianet News Malayalam

മൊഹാലിയില്‍ റസല്‍ ഇന്ന് കലക്കിയാല്‍ ചരിത്രനേട്ടം കീശയില്‍!

വെടിക്കെട്ട് ഇന്നിംഗ്‌സുകളുമായി ഈ ഐപിഎല്ലില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന റസല്‍ കരിയറിലെ ഒരു സുപ്രധാന നേട്ടത്തിനരികെയാണ്.

Andre Russell near 5000 runs in T20
Author
mohali, First Published May 3, 2019, 2:54 PM IST

മൊഹാലി: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടുമ്പോള്‍ ശ്രദ്ധാകേന്ദ്രമാകുക ആന്ദ്രേ റസല്‍. വെടിക്കെട്ട് ഇന്നിംഗ്‌സുകളുമായി ഈ ഐപിഎല്ലില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന റസല്‍ കരിയറിലെ ഒരു സുപ്രധാന നേട്ടത്തിനരികെയാണ്.

58 റണ്‍സ് കൂടി നേടിയാല്‍ ടി20 കരിയറില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടം വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സ്വന്തമാക്കും. കരിയറിലെ 300-ാം ടി20 മത്സരത്തിനാണ് റസല്‍ ഇറങ്ങുന്നത് എന്നതും ശ്രദ്ധേയം. 

Andre Russell near 5000 runs in T20

ഐപിഎല്‍ 12-ാം സീസണില്‍ മൂന്നാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് റസല്‍. 12 മത്സരങ്ങളില്‍ നിന്ന് 207.69 സ്‌ട്രൈക്ക് റേറ്റില്‍ 486 റണ്‍സാണ് റസല്‍ കീശയിലാക്കിയത്. 10 വിക്കറ്റുകളും സീസണില്‍ നേടാനായി. ഈ സീസണില്‍ 50 സിക്‌സുകള്‍ പറത്തിയ ഏക താരം കൂടിയാണ് ആന്ദ്രേ റസല്‍. 
 

Follow Us:
Download App:
  • android
  • ios