ആരാധകരുടെ ദിന്‍ഡ അക്കാദമി പരാമര്‍ശംവെച്ച് ബാഗ്ലൂര്‍ ടീം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നല്‍കിയ മറുപടിയാണ് ട്രോളുകള്‍ പരിധിവിടാന്‍ കാരണമായതെന്ന് ദിന്‍ഡ.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ബാറ്റ്സ്മാന്‍മാരുടെ അടിവാങ്ങിച്ചു കൂട്ടുന്ന പേസ് ബൗളര്‍മാരെ ദിന്‍ഡ അക്കാദമിയിലേക്ക് സ്വാഗഗതം ചെയ്യുന്ന ട്രോളുകള്‍ക്ക് കാരണം ബാംഗ്ലൂര്‍ ടീമിന്റെ ട്വീറ്റാണെന്ന് വ്യക്തമാക്കി ബംഗാള്‍ പേസര്‍ അശോക് ദിന്‍ഡ. ട്രോളുകള്‍ പരിധിവിടുകയും ഭാര്യക്കും കുട്ടിക്കുമെതിരെവരെ മോശം പരാമര്‍ശങ്ങള്‍ വരികയും ചെയ്തതോടെയാണ് ഒരു അച്ഛനെന്ന നിലയില്‍ പ്രതികരിക്കേണ്ടിവന്നതെന്നും ദിന്‍ഡ വ്യക്തമാക്കി. തന്റെ ആഭ്യന്തര ക്രിക്കറ്റ് കരിയര്‍ മറ്റ് ബൗളര്‍മാരേക്കാള്‍ മികച്ചതാണെന്ന് വ്യക്തമാക്കാനായി കരിയര്‍ സ്റ്റാറ്റിറ്റിക്സിന്റെ ചിത്രവും ദിന്‍ഡ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മത്സരത്തിന് ശേഷം ആരാധകര്‍ ഉമേഷ് യാദവിനെ ദിന്‍ഡ അക്കാദമിയിലേക്ക് സ്വാഗതം ചെയ്ത് ട്വീറ്റിട്ടിരുന്നു. ആ മത്സരത്തില്‍ അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 26 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഉമേഷ് യാദവ് എറിഞ്ഞ ഓവറില്‍ ധോണി 24 റണ്‍സടിച്ചതോടെയാണ് ഉമേഷിനെ ദിന്‍ഡ അക്കാദമിയിലേക്ക് സ്വാഗതം ചെയ്ത് ആരാധകര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ അടുത്ത മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഉമേഷ് യാദവ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആരാധകരുടെ ദിന്‍ഡ അക്കാദമി പരാമര്‍ശംവെച്ച് ബാഗ്ലൂര്‍ ടീം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നല്‍കിയ മറുപടിയാണ് ട്രോളുകള്‍ പരിധിവിടാന്‍ കാരണമായതെന്ന് ദിന്‍ഡ വിശദീകരിക്കുന്നു.
എങ്ങനെയാണ് ഒരു ടീമിന് ഒരു കളിക്കാരനെതിരെ ഇത്തരത്തില്‍ വ്യക്തിപരമായ പരാമര്‍ശം നടത്താനാകുകയെന്നും ദിന്‍ഡ ചോദിച്ചു. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി എണ്‍പതോളം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ദിന്‍ഡ. ആഭ്യന്തര ക്രിക്കറ്റിലും രഞ്ജി ട്രോഫിയും ബംഗാളിനായും തിളക്കമാര്‍ന്ന പ്രകടനങ്ങളും പുറത്തെടുത്തിട്ടുണ്ട്.
