നാട്ടിലേക്ക് മടങ്ങുകയാണെന്ന് താരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. താരത്തിന് ലോകകപ്പ് ആശംസകള്‍ മുംബൈ ഇന്ത്യന്‍സ് കൈമാറി. 

മുംബൈ: മുംബൈ ഇന്ത്യന്‍സിന്‍റെ ഓസീസ് പേസര്‍ ജാസന്‍ ബെഹറെന്‍ഡോര്‍ഫ് നാട്ടിലേക്ക് മടങ്ങി. ഏകദിന ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ക്യാമ്പില്‍ ചേരുന്നതിനായാണ് ബെഹറെന്‍ഡോര്‍ഫ് ഐപിഎല്ലിനോട് വിട പറഞ്ഞത്. 

നാട്ടിലേക്ക് മടങ്ങുകയാണെന്ന് താരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. ബെഹറെന്‍ഡോര്‍ഫിന് ലോകകപ്പ് ആശംസകള്‍ മുംബൈ ഇന്ത്യന്‍സ് കൈമാറി. ഐപിഎല്‍ 12-ാം എഡിഷനില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച ബെഹറെന്‍ഡോര്‍ഫ് 165 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. പ്ലേ ഓഫ് അടുത്തിരിക്കെ താരത്തിന്‍റെ മടക്കം മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയാവും.

Scroll to load tweet…
Scroll to load tweet…

ഒരു മത്സരം കൂടി കളിച്ച് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്‌മിത്തും സണ്‍റൈസേഴ്‌സ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഓസ്‌ട്രേലിയയിലേക്ക് മടങ്ങും. റോയല്‍ ചലഞ്ചേഴ്‌സ് താരം മാര്‍ക്കസ് സ്റ്റോയിനിസും നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണ്. മെയ് രണ്ടിനാണ് ഓസ്‌ട്രേലിയയുടെ ലോകകപ്പ് ക്യാമ്പ് ആരംഭിക്കുന്നത്.