പേസ് ബൗളര്‍ ആദം മില്‍നെയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് മുംബൈ ജോസഫിനെ ടീമിലെടുത്തത്. അരങ്ങേറ്റ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 12 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്ത ജോസഫ് തിളങ്ങിയിരുന്നു.

മുംബൈ: പരിക്കേറ്റ പേസ് ബൗളര്‍ അല്‍സാരി ജോസഫിന് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ദക്ഷിണാഫ്രിക്കയുടെ ഇടംകൈയന്‍ പേസര്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്സ് ആണ് ജോസഫിന്റെ പകരക്കാരന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് ജോസഫിന് വലതുകൈയ്ക്ക് പരിക്കേറ്റത്.

 പേസ് ബൗളര്‍ ആദം മില്‍നെയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് മുംബൈ ജോസഫിനെ ടീമിലെടുത്തത്. അരങ്ങേറ്റ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 12 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്ത ജോസഫ് തിളങ്ങിയിരുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ അവസാന പന്തില്‍ മുംബൈ ജയിച്ചപ്പോള്‍ വിജയ റണ്ണെടുത്തതും
ജോസഫായിരുന്നു.

ഐപിഎല്ലില്‍ മുമ്പ് കിംഗ്സ് ഇലവന്‍ പഞ്ചാബിനായി കളിച്ചിട്ടുള്ള പേസറാണ് ഹെന്‍ഡ്രിക്സ്. ദക്ഷിണാഫ്രിക്കക്കായി രണ്ട് ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലും ഹെന്‍ഡ്രിക്സ് കളിച്ചിട്ടുണ്ട്. ഈ മാസം 26ന് ചെന്നൈക്കെതിരെ ചെന്നൈയിലാണ് മുംബൈയുടെ അടുത്ത മത്സരം.