പരിക്കുമൂലം പുറത്തിരുന്ന ഡ്വയിന്‍ ബ്രാവോയും ചെന്നൈയുടെ അന്തിമ ഇലവനില്‍ തിരിച്ചെത്തി.ബാംഗ്ലൂര്‍ ടീമിലും മാറ്റമുണ്ട്.

ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പുറം വേദനമൂലം കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ക്യാപ്റ്റന്‍ എം എസ് ധോണി ചെന്നൈ ടീമില്‍ തിരിച്ചെത്തി.

പരിക്കുമൂലം പുറത്തിരുന്ന ഡ്വയിന്‍ ബ്രാവോയും ചെന്നൈയുടെ അന്തിമ ഇലവനില്‍ തിരിച്ചെത്തി.ബാംഗ്ലൂര്‍ ടീമിലും മാറ്റമുണ്ട്. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്സ് ബംഗ്ലൂര്‍ ടീമിലും തിരിച്ചെത്തി.

ഡിവില്ലിയേഴ്സ് തിരിച്ചെത്തിയപ്പോള്‍ ഹെന്‍റിച്ച് ക്ലാസന്‍ പുറത്തായി. ഐപിഎല്ലില്‍ ഒമ്പത് കളികളില്‍ ഏഴ് ജയവുമായി ചെന്നൈ ഒന്നാമതാണ്. രണ്ട് ജയം മാത്രമുള്ള ബാംഗ്ലൂര്‍ അവസാന സ്ഥാനത്തും.