രോഹിത് ശര്‍മ ഒരു മികച്ച ക്യാപ്റ്റനാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഐപിഎല്ലില്‍ സ്വന്തമാക്കിയ നാല് കിരീടങ്ങള്‍ തന്നെയാണ് അതിന് ഉദാഹരണം. 2013ലായിരുന്നു രോഹിത് ശര്‍മയ്ക്ക് കീഴില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ കിരീടം നേടുന്നത്.
മുംബൈ: രോഹിത് ശര്‍മ ഒരു മികച്ച ക്യാപ്റ്റനാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഐപിഎല്ലില്‍ സ്വന്തമാക്കിയ നാല് കിരീടങ്ങള്‍ തന്നെയാണ് അതിന് ഉദാഹരണം. 2013ലായിരുന്നു രോഹിത് ശര്‍മയ്ക്ക് കീഴില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ കിരീടം നേടുന്നത്. 2015ലും 2017ലും അതാവര്‍ത്തിച്ചു. ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് നാലാമതും.
അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അവസാനിച്ചത്. അതുക്കൊണ്ട് തന്നെ ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്, കോലിയേക്കാളും മികച്ച ക്യാപ്റ്റനാണ് രോഹിത് എന്നാണ്. രോഹിത്തിനെ ഇന്ത്യയുടെ ക്യാപ്റ്റനായി നിയോഗിക്കണമെന്ന് ചില ട്വീറ്റുകള്‍ പറയുന്നു. രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്ന് പറയുന്ന ചില ട്വീറ്റുകള്‍ വായിക്കാം...
