ജയ്‌പൂര്‍: ഐപിഎല്ലില്‍ ഒരു സീസണില്‍ തുടര്‍ച്ചയായി ആറ് അര്‍ദ്ധ സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ടിറങ്ങിയ സണ്‍റൈസേഴ്‌സ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന് നിരാശ. രാജസ്ഥാന്‍ റോയല്‍സിനെതിരെ 32 പന്തില്‍ 37 റണ്‍സെടുത്ത് വാര്‍ണര്‍ പുറത്തായി. ഓഷേന്‍ തോമസിനാണ് വിക്കറ്റ്.

വാര്‍ണര്‍ കഴിഞ്ഞ മത്സരത്തില്‍ അമ്പത് തികച്ച് അഞ്ച് അര്‍ദ്ധ സെഞ്ചുറികള്‍ വീതം നേടിയ വീരേന്ദര്‍ സെവാഗിന്‍റെയും ജോസ് ബട്‌ലറിന്‍റെയും റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു. വീരു 2012 എഡിഷനിലും ബട്‌ലര്‍ കഴിഞ്ഞ ഐപിഎല്ലിലുമാണ്(2018) തുടര്‍ച്ചയായി അഞ്ച് അര്‍ദ്ധ ശതകങ്ങള്‍ നേടിയത്. 

57, 67, 50, 51, 71 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ വാര്‍ണറുടെ സ്‌കോര്‍. ഈ സീസണില്‍ റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് ഡേവിഡ് വാര്‍ണര്‍.