ഐപിഎല്‍: ഡല്‍ഹിയും മുംബൈയും ഇന്ന് നേര്‍ക്കുനേര്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 18, Apr 2019, 11:31 AM IST
Delhi Capitals vs Mumbai Indians privew
Highlights

അ‍ഞ്ച് കളിയിൽ ജയിച്ചി മുംബൈയ്ക്കും ഡൽഹിക്കും പത്ത് പോയിന്‍റ് വീതമാണെങ്കിലും റൺനിരക്കിൽ ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്

ദില്ലി: ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് ദില്ലിയിലാണ് മത്സരം. പരിശീലനത്തിനിടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് പരുക്കേറ്റത് ഡൽഹിക്ക് തിരിച്ചടിയാവും. ശ്രേയസിന്‍റെ
വലതുകൈയ്ക്കാണ് പരുക്കേറ്റത്.

ഇതോടെ ശിഖർ ധവാൻ, റിഷഭ് പന്ത്, പൃഥ്വി ഷാ എന്നിവരുടെ ഉത്തരവാദിത്തം കൂടും. കാഗിസോ റബാഡയിലാണ് ബൗളിംഗ് പ്രതീക്ഷ. രോഹിത് ശർമ്മ നയിക്കുന്ന മുബൈയിൽ ക്വിന്‍റൺ ഡി കോക്ക്, ജസ്പ്രീത് ബുംറ, ലസിത് മലിംഗ, കീറോൺ പൊള്ളാർഡ്, പാണ്ഡ്യ സഹോദരൻമാർ തുടങ്ങിയവരാണുള്ളത്.

അ‍ഞ്ച് കളിയിൽ ജയിച്ചി മുംബൈയ്ക്കും ഡൽഹിക്കും പത്ത് പോയിന്‍റ് വീതമാണെങ്കിലും റൺനിരക്കിൽ ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്.

loader