താഹിറിന്റെ വിക്കറ്റ് ആഘോഷം കാണാന്‍ നല്ല രസമാണ്. എന്നാല്‍ താഹിറിനോട് ഞാനും വാട്സണും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിക്കറ്റെടുത്താല്‍ ഞങ്ങള്‍ താങ്കളെ അഭിനന്ദിക്കാന്‍ വരില്ലെന്ന്.
ചെന്നൈ: വിക്കറ്റ് വീഴ്ത്തിയാല്‍ പിന്നെ ഗ്രൗണ്ടിന്റെ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെ ഒരോട്ടമാണ് ഇമ്രാന്‍ താഹിര്‍. ആഘോഷിക്കേണ്ടവര്‍ പിന്നെ താഹിറിന് പിന്നാലെ ഓടണം. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും കണ്ടു താഹിറിന്റ ഓട്ടം. മത്സരശേഷം താഹിറിന്റെ വിക്കറ്റ് ആഘോഷത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ഹര്‍ഷ ഭോഗ്‌ലെ ചോദിച്ചപ്പോള്‍ ധോണിയുടെ മറുപടി രസകരമായിരുന്നു.
താഹിറിന്റെ വിക്കറ്റ് ആഘോഷം കാണാന്‍ നല്ല രസമാണ്. എന്നാല്‍ താഹിറിനോട് ഞാനും വാട്സണും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിക്കറ്റെടുത്താല്‍ ഞങ്ങള്‍ താങ്കളെ അഭിനന്ദിക്കാന്‍ വരില്ലെന്ന്. കാരണം പരിക്കുള്ളപ്പോള്‍ അത്രയും ദൂരം താഹിറിന്റെ പിന്നാലെ ഓടാനവില്ലല്ലോ. അതുകൊണ്ട് അത്ര ദൂരം ഓടി അഭിനന്ദിക്കാറില്ല. ആഘോഷമൊക്കെ കഴിഞ്ഞ് തിരിച്ച് പഴയ സ്ഥലത്ത് വരുമ്പോഴെ അഭിനന്ദിക്കാറുള്ളു. നന്നായി ബൗള്‍ ചെയ്തു, വെല്‍ഡണ്‍ പറഞ്ഞ് ഞങ്ങള്‍ പഴയസ്ഥലത്തേക്ക് മടങ്ങും-ചെറുചിരിയോടെ ധോണി പറഞ്ഞു.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 179 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിയുടെ മറുപടി 99 റണ്‍സില്‍ ഒതുങ്ങിയിരുന്നു. 3.2 ഓവറില്‍ 12 രണ്‍സ് മാത്രം വഴങ്ങി താഹിര്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.
