ഡല്‍ഹി ഇന്നിംഗ്സിന്റെ അവസാനമായിരുന്നു കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച ഡൂപ്ലെസിയുടെ പറക്കും സേവ്.

വിശാഖപട്ടണം: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബാറ്റിംഗ് നട്ടെല്ലാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി. ബാറ്റിംഗില്‍ മാത്രമല്ല, ഫീല്‍ഡിംഗിലും ഡൂപ്ലെസിയെ കഴിഞ്ഞേ മറ്റൊരു താരമുള്ളു. ഇത്തവണ ഐപിഎല്ലില്‍ പലതവണ തന്റെ ഫീല്‍ഡിംഗ് മികവ് പുറത്തെടുത്ത് ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള ഡൂപ്ലെസി ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അത്തരത്തില്‍ അമ്പരപ്പിക്കുന്നൊരു പ്രകടനം പുറത്തെടുത്തു.

ഡല്‍ഹി ഇന്നിംഗ്സിന്റെ അവസാനമായിരുന്നു കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച ഡൂപ്ലെസിയുടെ പറക്കും സേവ്. ഋഷഭ് പന്ത് പുറത്തായശേഷം അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച അമിത് മിശ്രയുടെ സിക്സ് എന്നുറപ്പിച്ച ഷോട്ടാണ് ഡൂപ്ലെസി ബൗണ്ടറിയില്‍ തടുത്തിട്ടത്. മുഴുനീളത്തില്‍ ഡൈവ് ചെയ്ത ഡൂപ്ലെസി വായുവില്‍ നിന്നുതന്നെ പന്ത് ബൗണ്ടറിക്ക് ഉള്ളിലേക്ക് എറിയുകയായിരുന്നു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സിക്സ് ഉറപ്പിച്ച ഷോട്ടില്‍ രണ്ട് റണ്‍സ് മാത്രമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ബാറ്റിംഗിനിറങ്ങിയപ്പോഴും ഡൂപ്ലെസി തന്നെയായിരുന്നു ചെന്നൈയുടെ താരം. അര്‍ധസഞ്ചുറിയുമായി തിളങ്ങിയ ഡൂപ്ലെസി ചെന്നൈയെ ഫൈനലിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.