ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ ആര്‍. അശ്വിനെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ കമന്റേറ്റര്‍ ഡീന്‍ ജോണ്‍സ്. ക്രിക്കറ്റ് ലോകത്തെ മിക്കവരും അശ്വിന്റെ പ്രവൃത്തിയെ ചതിപ്രയോഗമെന്ന് വിളിക്കുമ്പോല്‍ ഡീന്‍ ജോണ്‍സ് പിന്തുണയുമായെത്തിയത്.

ജയ്പൂര്‍: ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ ആര്‍. അശ്വിനെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ കമന്റേറ്റര്‍ ഡീന്‍ ജോണ്‍സ്. ക്രിക്കറ്റ് ലോകത്തെ മിക്കവരും അശ്വിന്റെ പ്രവൃത്തിയെ ചതിപ്രയോഗമെന്ന് വിളിക്കുമ്പോല്‍ ഡീന്‍ ജോണ്‍സ് പിന്തുണയുമായെത്തിയത്. ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, ഇംഗ്ലണ്ടിന്റെ തന്നെ ജേസണ്‍ റോയ്, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍, കിവീസ് താരം മിച്ചല്‍ മക്‌ക്ലെനാഘന്‍ എന്നിവരെല്ലാം അശ്വിനെതിരെ തിരിഞ്ഞിരുന്നു.

എന്നാല്‍ നിയമങ്ങളില്‍ ഇത്തരം പ്രയോഗങ്ങള്‍ക്ക് തെറ്റില്ലെന്നാണ് ഡീന്‍ ജോണ്‍സ് പറയുന്നത്. നിയമവശവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഐസിസിയുടെ 41.16 നിയമ പ്രകാരം ഇത്തരത്തില്‍ നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്നതില്‍ തെറ്റില്ലെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ കൂടിയായ ജോണ്‍സിന്റെ അഭിപ്രായം. ട്വീറ്റ് ഇങ്ങനെ..

''41.116 നിയമപ്രകാരം നോണ്‍സ്‌ട്രൈക്കിലെ ബാറ്റ്‌സ്മാന് ബൗളര്‍ പന്ത് പുറത്ത് വിടുന്നത് വരെ ക്രീസ് വിടാനുള്ള അവകാശമില്ല. അതുക്കൊണ്ട് തന്നെ ഇത്തരത്തിലുള്ള സംഭവങ്ങല്‍ ഔട്ടായി കാണാം. ഇതില്‍ നിന്ന് മനസിലാക്കേണ്ട പാഠം, പന്ത് റിലീസ് ചെയ്യുന്നത് നോണ്‍സ്‌ട്രൈക്കിലെ ബാറ്റ്‌സ്മാന്‍ ശ്രദ്ധിക്കണം..'' ഇതായിരുന്നു ഡീന്‍ ജോണ്‍ ട്വീറ്റ്...

Scroll to load tweet…