ഇത്തവണ ഐപിഎല്ലില്‍ നിന്ന് ആദ്യം പുറത്തായ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. സീസണ്‍ തുടക്കത്തിലെ ആദ്യ ആറ് മത്സരങ്ങളിലും വിരാട് കോലി നയിക്കുന്ന ടീം പരാജയപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ വന്‍ അഴിച്ചുപണിയോടെയാണ് ടീം ഇറങ്ങുകയെന്നാണ് ടീമിന്റെ പരിശീലകനായ ഗാരി കേസ്റ്റണ്‍ പറയുന്നത്.

ബംഗളൂരു: ഇത്തവണ ഐപിഎല്ലില്‍ നിന്ന് ആദ്യം പുറത്തായ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. സീസണ്‍ തുടക്കത്തിലെ ആദ്യ ആറ് മത്സരങ്ങളിലും വിരാട് കോലി നയിക്കുന്ന ടീം പരാജയപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ വന്‍ അഴിച്ചുപണിയോടെയാണ് ടീം ഇറങ്ങുകയെന്നാണ് ടീമിന്റെ പരിശീലകനായ ഗാരി കേസ്റ്റണ്‍ പറയുന്നത്. 

മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായിരുന്ന കേസ്റ്റണ്‍ തുടര്‍ന്നു... തുടര്‍ച്ച ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഫ്രാഞ്ചൈസിയുടെ സംസ്‌കാരം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഐപിഎല്ലില്‍ മിക്ക ഫ്രാഞ്ചൈസികളും ഈ രീതി പിന്‍തുടരുന്നവരാണ്. ആര്‍സിബിയും അങ്ങനെ ഒരു സിസ്റ്റത്തിലേക്ക് വരേണ്ടതുണ്ട്. 

നിരാശ മാത്രം സമ്മാനിച്ച ഒരു സീസണായിരുന്നിത്. ഇതിനേക്കാള്‍ മികച്ച ഫലം പ്രതീക്ഷിച്ചിരുന്നു. ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് ലഭിച്ചത്. രണ്ടാം പാതിയില്‍ നന്നായി തുടങ്ങിയെങ്കിലും തുടക്കത്തിലെ മോശം പ്രകടനം വിനയായെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂട്ടിച്ചേര്‍ത്തു.