കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് എട്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 73 എന്ന നിലയിലാണ്. ക്രിസ് ലിന്‍ (10), സുനില്‍ നരെയ്ന്‍ (9 പന്തില്‍ 24) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. മുഹമ്മദ് ഷമി, ഹര്‍ഡസ് വിജോന്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. റോബിന്‍ ഉത്തപ്പ (26),  നിതീഷ് റാണ (12) എന്നിവരാണ് ക്രീസില്‍. 

മൂന്നാം ഓവറില്‍ തന്നെ പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്യമായി. ഷമിയുടെ ബൗണ്ടറിക്കപ്പുറം കടത്താനുള്ള ശ്രമത്തില്‍ ലിന്‍ മടങ്ങി. അടുത്ത ഓവറില്‍ നരെയനും മടങ്ങി. 24 റണ്‍സ് നേടിയ നരെനയ്ന്‍ പുറത്താവുമ്പോള്‍ മൂന്ന് സിക്‌സും ഒരു ഫോറും സ്വന്തമാക്കിയിരുന്നു. പഞ്ചാബിന് വേണ്ടി അരങ്ങേറ്റം കുറിച്ച വരുണ്‍ ചക്രവര്‍ത്തി രണ്ടോവറില്‍ 34 റണ്‍സ് വഴങ്ങി. 

നേരത്തെ, പഞ്ചാബ് നാല് മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഡേവിഡ് മില്ലര്‍, ഹാര്‍ദുസ് വില്‍ജോന്‍, വരുണ്‍ ചക്രവര്‍ത്തി, ആന്‍ഡ്രൂ ടൈ എന്നിവര്‍ ടീമിലെത്തി. കൊല്‍കത്ത ആദ്യ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തുകയായിരുന്നു. ടീമുകള്‍ ഇങ്ങനെ.

കിങ്‌സ് ഇലവന്‍: ലോകേഷ് രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, സര്‍ഫറാസ് ഖാന്‍, ഡേവിഡ് മില്ലര്‍, മന്‍ദീപ് സിങ്, ഹര്‍ദുസ് വില്‍ജോന്‍, ആര്‍. അശ്വിന്‍ (ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, ആന്‍ഡ്രു ടൈ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ക്രിസ് ലിന്‍, സുനില്‍ നരൈന്‍, നിതീഷ് റാണ, റോബിന്‍ ഉത്തപ്പ,, ദിനേഷ് കാര്‍ത്തിക്, ശുഭ്മാന്‍ ഗില്‍, ആേ്രന്ദ റസ്സല്‍, പിയൂഷ് ചാവ്‌ല, കുല്‍ദീപ് യാദവ്, ലോക്കി ഫെര്‍ഗൂസണ്‍, പ്രസിദ്ധ് കൃഷ്ണ.