മുംബൈ ഐപിഎല്‍ കിരീടം നേടിയതോടെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓള്‍ റൗണ്ടര്‍. ഐപിഎല്‍ കിരീടം ഉയര്‍ത്തയതുപോലെ ലോകകപ്പിലും കിരീടം ഉയര്‍ത്തുകയാണ് അടുത്തലക്ഷ്യമെന്ന് പാണ്ഡ്യ പറഞ്ഞു.
ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം നേടിക്കൊടുത്തതില്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യക്ക് നിര്‍ണായക റോളുണ്ട്. മുംബൈയുടെ പവര്‍ ഹിറ്ററായും നിര്‍ണായക സമയത്ത് ബൗളറായും പാണ്ഡ്യ തിളങ്ങുകയും ചെയ്തു. 191ന് മുകളില്‍ പ്രഹരശേഷിയില്‍ 492 റണ്‍സടിച്ച പാണ്ഡ്യ 14 വിക്കറ്റും നേടിയിരുന്നു.
മുംബൈ ഐപിഎല്‍ കിരീടം നേടിയതോടെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓള്‍ റൗണ്ടര്‍. ഐപിഎല്‍ കിരീടം ഉയര്‍ത്തയതുപോലെ ലോകകപ്പിലും കിരീടം ഉയര്‍ത്തുകയാണ് അടുത്തലക്ഷ്യമെന്ന് പാണ്ഡ്യ പറഞ്ഞു.
ഈ സീസണില്‍ മുംബൈക്കായി മികച്ച പ്രകടനം പുറത്തെടുക്കാനായി. അതില്‍ നിന്ന് ഇനി മുന്നോട്ടുപോവണം. അടുത്തലക്ഷ്യം ലോകകപ്പ് ഉയര്‍ത്തുകയാണ്. കുട്ടിക്കാലത്ത് മുംബൈ ഇന്ത്യന്‍സിന്റെ പോസ്റ്റര്‍ റൂമില്‍ ഒട്ടിച്ചിട്ടുണ്ട് ഞാന്‍. ഇപ്പോള്‍ അതേ ടീമിന്റെ ഭാഗമാവുകയെന്നത് വലിയ അനുഭവമാണെന്നും ഹര്‍ദ്ദിക് പറഞ്ഞു.