Asianet News MalayalamAsianet News Malayalam

ധോണിക്ക് പകരം റായുഡു വിക്കറ്റ് കീപ്പറായി; കുറിക്കുകൊള്ളുന്ന ട്രോളുമായി മുന്‍ താരം

വിക്കറ്റിന് പിന്നില്‍ റായുഡുവിനെ കണ്ട ഞെട്ടല്‍ മാറും മുന്‍പ് മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ കുറിക്കുകൊള്ളുന്ന ട്വീറ്റും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി.

ipl 2019 Aakash Chopra trolls Ambati Rayudu
Author
chennai, First Published Apr 26, 2019, 10:07 PM IST

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ നായകന്‍ എം എസ് ധോണിയുടെ അഭാവത്തില്‍ അമ്പാട്ടി റായുഡുവാണ് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞത്. മറ്റൊരു വിക്കറ്റ് കീപ്പറായ സാം ബില്ലിങ്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയതോടെ അപ്രതീക്ഷിതമായാണ് റായുഡു വിക്കറ്റിന് പിന്നിലെത്തിയത്.

വിക്കറ്റിന് പിന്നില്‍ റായുഡുവിനെ കണ്ട ഞെട്ടല്‍ മാറും മുന്‍പ് മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ കുറിക്കുകൊള്ളുന്ന ട്വീറ്റും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. അമ്പാട്ടി റായുഡുവിനെ കുറിച്ചായിരുന്നു ആകാശ് ചോപ്രയുടെ ട്വീറ്റ്. ധോണിയുടെ അസാന്നിധ്യത്തില്‍ റായുഡു വിക്കറ്റ് കീപ്പറായി. മറ്റൊരു 'ഡൈമെന്‍ഷന്‍' കൂടി അയാള്‍ തന്‍റെ കളിക്കൊപ്പം ചേര്‍ത്തു എന്നായിരുന്നു ആകാശ് ചോപ്രയുടെ ട്വീറ്റ്.

ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപന സമയത്തുണ്ടായ 'ത്രീ ഡൈമെന്‍ഷണല്‍' പ്രയോഗത്തെ ട്രോളുകയായിരുന്നു മുന്‍ താരം. ഇന്ത്യയുടെ നാലാം നമ്പറില്‍ റായുഡുവിന് പകരം വിജയ് ശങ്കറെയാണ് സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. 'ത്രീ ഡൈമെന്‍ഷനല്‍' താരം എന്നതായിരുന്നു വിജയ്‌യെ ടീമിലെടുക്കാന്‍ സെലക്‌ടര്‍മാര്‍ പറഞ്ഞ കാരണം. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും വിജയ്‌യെ ഉപയോഗിക്കാം എന്നാണ് സെലക്‌ടര്‍മാര്‍ ഉദേശിച്ചതെങ്കിലും 'ത്രിഡി' പ്രയോഗം വന്‍ വിവാദമായി. 

Follow Us:
Download App:
  • android
  • ios