ഹൈദരാബാദ്: ഇത്തവണത്തെ ഐപിഎല്‍ പൂര്‍ണമായും ഇന്ത്യന്‍ നായകരുടേതാകുമോ. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിച്ച കെയ്ന്‍ വില്യാംസണ്‍ മാത്രമായിരുന്നു വിദേശ നായകനെങ്കില്‍ ഇത്തവണ നായകന്‍മാര്‍ പൂര്‍ണായും മെയ്ഡ് ഇന്‍ ഇന്ത്യ ആയിരിക്കുമെന്നാണ് ടൂര്‍ണമെന്റിന്റെ മുന്നോടിയായുള്ള ഫോട്ടോ ഷൂട്ട് വ്യക്തമാക്കുന്നത്.

ഐപിഎല്‍ ട്രോഫിക്കൊപ്പം ക്യാപ്റ്റന്‍മാര്‍ നില്‍ക്കുന്ന ഫോട്ടോ ഷൂട്ടില്‍ ഹൈദരാബാദിനെ പ്രതിനിധീകരിച്ചത് ഇന്ത്യന്‍ പേസര്‍ കൂടിയായ ഭുവനേശ്വര്‍കുമാറാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ വില്യാംസണ്‍ ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ക്ക് ഉണ്ടാവില്ലെന്നാണ് സൂചന.

വില്യാംസണിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണര്‍ ടീം നായകനാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ വാര്‍ണറെ ക്യാപ്റ്റന്‍ ചുമത ഏല്‍പ്പിക്കാന്‍ സണ്‍റൈസേഴ്സ് തയാറായില്ല എന്നതും ശ്രദ്ധേയമായി.