കൊല്‍ക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ചെന്നൈ ഇറങ്ങുന്നത്. എന്നാല്‍ കൊല്‍ക്കത്തയില്‍ ലിന്നും നരെയ്‌നും ഹാരിയും തിരിച്ചെത്തി. 

ഏഴ് കളിയിൽ ആറിലും ജയിച്ച ധോണിയുടെ ചെന്നൈ ഉഗ്രൻ പ്രകടനത്തോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാല് ജയവുമായി കൊൽക്കത്ത രണ്ടാം സ്ഥാനത്തുണ്ട്. ആന്ദ്രേ റസലിന്‍റെ മികവാകും കൊൽക്കത്തയ്ക്ക് നി‌ർണായകമാവുക. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

Shane Watson, Faf du Plessis, Suresh Raina, Ambati Rayudu, Kedar Jadhav, MS Dhoni(w/c), Ravindra Jadeja, Mitchell Santner, Deepak Chahar, Shardul Thakur, Imran Tahir

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

Sunil Narine, Chris Lynn, Robin Uthappa, Nitish Rana, Dinesh Karthik(w/c), Andre Russell, Shubman Gill, Piyush Chawla, Kuldeep Yadav, Prasidh Krishna, Harry Gurney