ധോണിയുടെ സിക്സര്‍ വീ‍ഡിയോ ചെന്നൈ ആരാധകര്‍ ഏറ്റെടുത്തതോടെ നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു.

ചെന്നൈ: ഐപിഎല്‍ പൂരത്തിന് ശനിയാഴ്ച തുടക്കമാവാനിരിക്കെ ചെന്നൈ ആരാധകരെ ആവേശത്തിലാഴ്ത്തി ചെന്നൈ നായകന്‍ എംഎസ് ധോണി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ബാറ്റിംഗ് പരിശീലനത്തിനിടെ ധോണി പറത്തിയ സിക്സര്‍ ചെന്നുവീണത് സ്റ്റേഡിയത്തിന് പുറത്തായിരുന്നു. ഇടം കൈയന്‍ സ്പിന്നറുടെ പന്താണ് ധോണി സ്റ്റേഡിയത്തിന് പുറത്തേക്ക് പറത്തിയത്.

ധോണിയുടെ സിക്സര്‍ വീ‍ഡിയോ ചെന്നൈ ആരാധകര്‍ ഏറ്റെടുത്തതോടെ നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയുടെ പരിശീലന കാണാന്‍ മാത്രം 12000ത്തോളം ആരാധകരാണ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെത്തിയത്.

Scroll to load tweet…

ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവാണ് ചെന്നൈയുടെ എതിരാളികള്‍. രണ്ടു വര്‍ഷത്തെ വിലക്കിനുശേഷം കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ മടങ്ങിയെത്തിയ ചെന്നൈ കിരീടവുമായാണ് മടങ്ങിയത്.