ഒത്തുകളി ആരോപണത്തിൽ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന്‍ റോയൽസിനെയും 2015ൽ രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. വിവാദത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇത്രയും കാലം ധോണി തയ്യാറായിരുന്നില്ല.

ചെന്നൈ: 2013ലെ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ മൗനം വെടിഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി. ചെന്നൈ ഫ്രാഞ്ചൈസി ഉള്‍പ്പെട്ട വിവാദം കരിയറിലെ ഏറ്റവും നിരാശാജനകമായ അനുഭവം ആയിരുന്നു എന്ന് ധോണി പറഞ്ഞു. ഫ്രാഞ്ചൈസിയിലെ ചിലരുടെ ഭാഗത്ത് പിഴവുണ്ടായെങ്കിലും കളിക്കാര്‍ തെറ്റൊന്നും ചെയ്തില്ല. ടീമിലെ പ്രധാന കളിക്കാരെല്ലാം ഒന്നിച്ചാൽ മാത്രമേ ഒത്തുകളിക്കാന്‍ സാധിക്കൂവെന്നും ധോണി പറഞ്ഞു. 

ചെന്നൈ ടീമിനെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്‍ററിയിലാണ് ധോണിയുടെ പരാമര്‍ശം. അതേസമയം ചെന്നൈ ടീമുടമ ശ്രീനിവാസന്‍റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് ഫ്രാഞ്ചൈസിയിൽ എന്ത് ചുമതലയാണ് ഉണ്ടായിരുന്നതെന്ന് അറിയില്ലെന്നും ധോണി ആവര്‍ത്തിച്ചു. 