ഗാലറിയുടെ വിവിധ ദിക്കുകളിലേക്ക് കൂറ്റന്‍ സിക്‌സുകള്‍ പായിച്ചാണ് ധോണിയുടെ പരിശീലനം. ഇതില്‍ ഒരു സിക്‌സര്‍ വീണത് ചെപ്പോക്ക് സ്റ്റേഡിയത്തിലെ റൂഫിന്‍ മുകളില്‍!

ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നായകന്‍ ധോണിയുടെ നേതൃത്വത്തില്‍ കടുത്ത പരിശീലനത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഐപിഎല്‍ 12-ാം സീസണിന് തുടക്കമാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ ചെന്നൈ ക്യാമ്പ് ഉണര്‍ന്നിരുന്നു. ആരാധകര്‍ 'തല' എന്ന് വിളിക്കുന്ന എം എസ് ധോണി തന്നെയാണ് പരിശീലനത്തിലും താരം. ഗാലറിയുടെ വിവിധ ദിക്കുകളിലേക്ക് കൂറ്റന്‍ സിക്‌സുകള്‍ പായിച്ചാണ് ധോണിയുടെ പരിശീലനം. 

ഇതില്‍ ധോണിയുടെ ഒരു കൂറ്റന്‍ സിക്‌സ് വീണത് ചെപ്പോക്ക് സ്റ്റേഡിയത്തിലെ റൂഫിന് മുകളിലാണ്. 

Scroll to load tweet…

ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ താരങ്ങളുടെ പരിശീലനം കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തില്‍ എത്തുന്നത്. 'തല' എം എസ് ധോണിയെ ആരാധകര്‍ ഹര്‍ഷാരവങ്ങളോടെ വരവേല്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ സീസണിലെ കിരീടം നിലനിര്‍ത്താനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇക്കുറി ഇറങ്ങുന്നത്. മാര്‍ച്ച് 23ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.