ആര്‍സിബി- സണ്‍റൈസേഴ്‌സ് മത്സരത്തില്‍ ഗാലറിയിലെ താരം ഒരു പെണ്‍കുട്ടിയായിരുന്നു. വൈറലായ ആ സുന്ദരി ആരെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി.  

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലൂര്‍- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ ആരാധകരുടെ കണ്ണുടക്കിയത് ഒരു പെണ്‍കുട്ടിയില്‍. ആര്‍സിബിക്കും കോലിക്കും പിന്തുണയുമായി ഗാലറിയെ ഇളക്കിമറിച്ചു ആ ചുവപ്പ് വേഷക്കാരി. കോലിയുടെ ഓരോ റണ്ണിനും പിന്തുണയറിയിച്ച് ആര്‍സിബിയുടെ പതാക വീശി പെണ്‍കുട്ടി സ്റ്റേഡിയത്തില്‍ നിറസാന്നിധ്യമായി. 

View post on Instagram

സ്റ്റേഡിയത്തിലും ടെലിവിഷന്‍ സ്‌ക്രീനിലും താരമായതോടെ അജ്ഞാത പെണ്‍കുട്ടിയെ തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. ഒടുവില്‍ ആ പെണ്‍കുട്ടി ആരെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് ഉത്തരം ലഭിച്ചിരിക്കുന്നു. ദീപിക ഘോഷെ എന്നാണ് ഈ സുരന്ദരിയുടെ പേര്. ഇന്‍സ്റ്റാഗ്രാമിലെ ദീപികയുടെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ലൈക്കുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram