എട്ട് മണിക്ക് തുടങ്ങുന്ന ചില കളികൾ പന്ത്രണ്ട് മണിക്കും അവസാനിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം
മുംബൈ: ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങൾ നേരത്തേയാക്കാൻ ആലോചന. നിലവിൽ രാത്രി മത്സരങ്ങൾ എട്ട് മണിക്കാണ് തുടങ്ങുന്നത്. മേയ് ഏഴിന് തുടങ്ങുന്ന പ്ലേ ഓഫ് മത്സരങ്ങൾ ഏഴരയ്ക്കാവും ആരംഭിക്കുക.
എട്ട് മണിക്ക് തുടങ്ങുന്ന ചില കളികൾ പന്ത്രണ്ട് മണിക്കും അവസാനിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം പ്ലേ ഓഫ് മത്സരങ്ങൾ ഏഴ് മണിക്ക് തുടങ്ങിയിരുന്നു. ചെന്നൈയിലും വിശാഖപട്ടണത്തുമാണ് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുക. ഫൈനൽ മേയ് 12ന് ഹൈദരാബാദില്‍ നടക്കും.
