മുംബൈ: ഐ പി എല്ലിൽ ഇന്ന് കോലി- രോഹിത് പോരാട്ടം. രാത്രി എട്ടിന് മുംബൈയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- മുംബൈ ഇന്ത്യന്‍സ് മത്സരം. ബെംഗളൂരുവിലെ തോൽവിക്ക് പകരം വീട്ടാനാണ് കോലിപ്പട ഇന്നിറങ്ങുന്നത്.

ബെംഗളൂരുവിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈ ആറ് റൺസിന് കോലിയെയും സംഘത്തെയും തോൽപിച്ചിരുന്നു. ആദ്യ ആറ് കളിയും തോറ്റ ബാംഗ്ലൂർ അവസാന മത്സരത്തിൽ പഞ്ചാബിനെ തോൽപിച്ചു. രാജസ്ഥാനോട് തോറ്റാണ് രോഹിത് ശർമ്മയും സംഘവും ബാംഗ്ലൂരിനെ നേരിടുന്നത്.

പരുക്കേറ്റ അല്‍സാരി ജോസഫിന് പകരം ലസിത് മലിംഗ മുംബൈ ടീമിലെത്തിയേക്കും. ഇതേസമയം ആര്‍സിബി മുഹമ്മദ് സിറാജിന് പകരം ടിം സൗത്തിയെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.