നാലാം സിക്സറിനായുള്ള യുവിയുടെ ശ്രമം ലോംഗ് ഓഫ് ബൗണ്ടറിയില്‍ മുഹമ്മദ് സിറാജിന്റെ ഉജ്ജ്വല ക്യാച്ചില്‍ അവസാനിച്ചു.
ബംഗലൂരു: ട്വന്റി-20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ആറ് പന്തില്‍ ആറ് സിക്സറടിച്ച യുവരാജ് മാജിക്ക് ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെയും ഒരു നിമിഷം യുവി പഴയനേട്ടം ആവര്‍ത്തിക്കുമോ എന്ന് തോന്നിച്ചു. യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ പതിനാലാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സറിന് പറത്തി ഒരിക്കല്‍ കൂടി യുവി പ്രതാപകാലത്തെ അനുസ്മരിപ്പിച്ചപ്പോള്‍ ആരാധകമനസില്‍ ഒരിക്കല്‍ കൂടി ആറ് പന്തില്‍ ആറ് സിസ്കറെന്ന സ്വപ്നമുദിച്ചു.
എന്നാല്‍ നാലാം സിക്സറിനായുള്ള യുവിയുടെ ശ്രമം ലോംഗ് ഓഫ് ബൗണ്ടറിയില്‍ മുഹമ്മദ് സിറാജിന്റെ ഉജ്ജ്വല ക്യാച്ചില്‍ അവസാനിച്ചു. ആദ്യം പന്തിന്റെ ഗതി മനസിലാവാതെ മുന്നോട്ടാഞ്ഞ സിറാജ് വായുവിലേകക് ഉയര്‍ന്നുചാടി പന്ത് കൈകക്കലാക്കിയപ്പോള്‍ മുംബൈ മാത്രമല്ല, ചിന്നസ്വാമിയിലെ ആരാധകവൃന്ദവും നിരാശയോടെ തലയില്‍ കൈവച്ചു.
12 പന്തില്‍ 23 റണ്‍സായിരുന്നു യുവരാജ് സിംഗിന്റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ യുവി അര്‍ധസെഞ്ചുറി നേടിയെങ്കിലും ഡല്‍ഹിക്കെതിരെ മുംബൈ തോറ്റിരുന്നു. ഐപിഎല്‍ ലേലത്തില്‍ ആരും ലേലത്തിലെടുക്കാതിരുന്ന യുവിയെ ആവസാന റൗണ്ടില്‍ അടിസ്ഥാന വിലയായ ഒറു കോടി രൂപക്ക് മുംബൈ സ്വന്തമാക്കുകയായിരുന്നു.
