Asianet News MalayalamAsianet News Malayalam

ഐപിഎല്‍ എലിമിനേറ്റര്‍; ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ടോസ്

ഹൈദരാബാദ് ടീമിലും ഒരു മാറ്റമുണ്ട്. യൂസഫ് പത്താന് പകരം ദീപക് ഹൂഡ അന്തിമ പതിനൊന്നിലെത്തി. മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പ്രശ്നമാകുമെന്ന് വിലയിരുത്തലുള്ളതിനാല്‍ നിര്‍ണായക ടോസാണ് ഡല്‍ഹി നേടിയത്.

IPL Eliminator Delhi v Hyderabad live update
Author
Vishakhapatnam, First Published May 8, 2019, 7:30 PM IST

വിശാഖപട്ടണം: ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. കോളിന്‍ ഇന്‍ഗ്രാമിന് പകരം കോളിന്‍ മണ്‍റോ ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി.
 
ഹൈദരാബാദ് ടീമിലും ഒരു മാറ്റമുണ്ട്. യൂസഫ് പത്താന് പകരം ദീപക് ഹൂഡ അന്തിമ പതിനൊന്നിലെത്തി. മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പ്രശ്നമാകുമെന്ന് വിലയിരുത്തലുള്ളതിനാല്‍ നിര്‍ണായക ടോസാണ് ഡല്‍ഹി നേടിയത്.

എലിമിനേറ്ററില്‍ ജയിക്കുന്ന ടീം ക്വാളിഫയറില്‍ തോറ്റ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി വീണ്ടും ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്നവരായിരിക്കും ഞായറാഴ്ച നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടുക.

Follow Us:
Download App:
  • android
  • ios