കൊല്‍ക്കത്ത: മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തിനിടയിലും ഹാര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്. നിര്‍ണായക മത്സരത്തില്‍ 34 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. 34 പന്തില്‍ നിന്ന് 91 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ കൊല്‍ക്കത്തയ്ക്ക് ഭീഷണിയായിരുന്നു.

കാര്‍ത്തിക് തുടര്‍ന്നു... ഹാര്‍ദിക് പാണ്ഡ്യ അഭിനന്ദനമര്‍ഹിക്കുന്നു. അദ്ദേഹം പുറത്തെടുത്ത പ്രകടനം അത്രത്തോളം മികച്ചതായിരുന്നു. ഞങ്ങളെല്ലാവരും ഹാര്‍ദിക്കിന്റെ ഒരു മോസം ഷോട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ആന്ദ്രേ റസ്സല്‍ ഒരു വലിയ താരമാണ്. കളത്തില്‍ അദ്ദേഹം കാണിക്കുന്ന പക്വത എടുത്തുപറയേണ്ടതാണ്.

വിജയത്തിന് പിന്നില്‍ എല്ലാ താരങ്ങളുടെയും കഠിനാധ്വാനമുണ്ട്. തുടര്‍ തോല്‍വികള്‍ക്ക് ശേഷമുള്ള ജയം ഒരുപാട് സന്തോഷം നല്‍കുന്നുവെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.