ഒന്‍പതാം ഓവറില്‍ റസലിനെ സിക്‌സര്‍ പറത്തിയാണ് വാര്‍ണര്‍ ഐപിഎല്‍ തിരിച്ചുവരവില്‍ 50 പിന്നിട്ടത്. 32 പന്തിലാണ് വാര്‍ണര്‍ അര്‍ദ്ധ സെഞ്ചുറി തികച്ചത്. 

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി. ഒന്‍പതാം ഓവറില്‍ റസലിനെ സിക്‌സര്‍ പറത്തിയാണ് വാര്‍ണര്‍ ഐപിഎല്‍ തിരിച്ചുവരവില്‍ 50 പിന്നിട്ടത്. 32 പന്തിലാണ് വാര്‍ണറുടെ അര്‍ദ്ധ സെഞ്ചുറി. 

സണ്‍റൈസേഴ്‌സിന് ഡേവിഡ് വാര്‍ണറും ജോണി ബെയര്‍‌സ്റ്റോയും മികച്ച തുടക്കം നല്‍കി. ഒന്‍പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 82 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണറും(54) ജോണി ബെയര്‍‌സ്റ്റോയുമാണ്(24) ക്രീസില്‍. 

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് പൂര്‍ണമായും മാറിയിട്ടില്ലാത്ത സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പകരം ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്. ഐപിഎല്ലില്‍ ആദ്യമായിട്ടാണ് ഭുവി ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിക്കുന്നത്.