മൊഹാലി: നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങറുന്നത്. കിങ്‌സ് ഇലവന്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. സാം കറാന്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഡേവിഡ് മില്ലര്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ പുറത്തിരിക്കും. പ്ലയിങ് ഇലവന്‍ ഇങ്ങനെ... 

Kolkata Knight Riders (Playing XI): Sunil Narine, Chris Lynn, Shubman Gill, Robin Uthappa, Nitish Rana, Dinesh Karthik(w/c), Andre Russell, Rinku Singh, Piyush Chawla, Sandeep Warrier, Harry Gurney.

Kings XI Punjab (Playing XI): Lokesh Rahul, Chris Gayle, Mayank Agarwal, Nicholas Pooran, Ravichandran Ashwin(c), Sam Curran, Simran Singh(w), Murugan Ashwin, Mohammed Shami, Arshdeep Singh, Andrew Tye