കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 219 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍ച്ചയോടെ തുടക്കം. ആറ് ഓവര്‍ പിന്നിടുമ്പോള്‍ സന്ദര്‍ശകര്‍ രണ്ടിന് 51 എന്ന നിലയിലാണ്. മായങ്ക് അഗര്‍വാള്‍ (22), സര്‍ഫറാസ് ഖാന്‍ (6) എന്നിവരാണ് ക്രീസില്‍. കെ.എല്‍. രാഹുല്‍ (1), ക്രിസ് ഗെയ്ല്‍ (20) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ലോക്കി ഫെര്‍ഗൂസണ്‍, ആേ്രന്ദ റസ്സല്‍ എ്ന്നിവര്‍ക്കാണ് വിക്കറ്റ്. 

രണ്ടാം ഓവറില്‍ തന്നെ രാഹുല്‍ മടങ്ങി. ഫെര്‍ഗൂസന്റെ പന്തില്‍ കുല്‍ദീപ് യാദവിന് ക്യാച്ച് ന്ല്‍കുകയായിരുന്നു രാഹുല്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രാഹുല്‍ പരാജയപ്പെടുന്നത്. അഞ്ചാം ഓവറില്‍ ഗെയ്‌ലും പവലിയനില്‍ തിരിച്ചെത്തി. 13 പന്ത് നേരിട്ട ഗെയ്ല്‍ രണ്ട് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സെടുത്തുത്. നിതീഷ് റാണ (34 പന്തില്‍ 63), റോബിന്‍ ഉത്തപ്പ ( 50 പന്തില്‍ റത്താവാതെ 67), ആന്ദ്രേ റസ്സല്‍ (17 പന്തില്‍ 48) എന്നിവുടെ ഇന്നിങ്സാണ് കൊല്‍ക്കത്തയ്ക്ക് തുണയായത്.