ജോസ് ബട്‌ലര്‍ക്കെതിരായ മങ്കാദിങ് വിവാദത്തില്‍ അശ്വിന്‍റെ ഭാര്യയെയും മകളെയും അപമാനിച്ച് ആരാധകര്‍. അശ്വിനെ പിന്തുണച്ച് പലരും രംഗത്തെത്തിയപ്പോഴാണ് ഈ അപഹാസ്യങ്ങള്‍ അരങ്ങേറുന്നത്. 

ജയ്‌പൂര്‍: ഐപിഎല്ലില്‍ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ ആര്‍ അശ്വിന്‍റെ നടപടി ക്രിക്കറ്റ് ലോകത്ത് വലിയ വിവാദത്തിനാണ് വഴിതുറന്നത്. അശ്വിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. അതിരൂക്ഷമായാണ് അശ്വിനോട് പലരും പ്രതികരിച്ചത്. അതിരുകടന്ന വിമര്‍ശനങ്ങള്‍ ഭാര്യയും മകളും അടങ്ങുന്ന അശ്വിന്‍റെ കുടുംബത്തെ അപമാനിക്കുന്ന നിലയിലുമെത്തി. 

അശ്വിനെ പിന്തുണച്ച് പലരും രംഗത്തെത്തിയപ്പോഴാണ് ഈ അപഹാസ്യങ്ങള്‍ അരങ്ങേറിയത്. 

ആദ്യമായിട്ടല്ല അശ്വിന് ഇത്തരത്തില്‍ മങ്കാദിങ് ചെയ്യുന്നത്. മുന്‍പ് ശ്രീലങ്കന്‍ താരം ലാഹിരു തിരിമാനയേയും ഇത്തരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ക്യാപ്റ്റനായിരുന്ന വിരേന്ദര്‍ സെവാഗ് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. 

ബൗളര്‍ ആക്ഷന്‍ ചെയ്ത് തുടങ്ങുമ്പോള്‍ നോണ്‍സ്‌ട്രൈക്കിലെ ബാറ്റ്‌സ്മാന്‍ ഓടാന്‍ തുടങ്ങിയാല്‍ ഔട്ടാക്കാനുള്ള നിയമമുണ്ട്. അത്തരത്തിലാണ് അശ്വിന്‍ ബട്‌ലറെ പുറത്താക്കിയത്. എന്നാല്‍ ക്രിക്കറ്റിലെ ചതിപ്രയോഗമാണിത് എന്ന് വിലയിരുത്തലുണ്ട്. അതുകൊണ്ട് ഇത്തരമൊരു രീതിയില്‍ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ആരും മുതിരാറില്ല.