Asianet News MalayalamAsianet News Malayalam

ഹോം ഗ്രൗണ്ടില്‍ ജയിക്കാന്‍ ബാംഗ്ലൂര്‍; വീഴ്‌ത്താന്‍ മുംബൈയുടെ തന്ത്രങ്ങളിങ്ങനെ

രാത്രി എട്ടിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഈ എഡിഷനില്‍ തോറ്റ് തുടങ്ങിയ ടീമുകളാണ് മുംബൈയും ബാംഗ്ലൂരും.

Match 7 RCB vs MI preview Player Analysis
Author
kolkata, First Published Mar 28, 2019, 11:00 AM IST

ബെംഗളൂരു: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. രാത്രി എട്ടിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഈ എഡിഷനില്‍ തോറ്റ് തുടങ്ങിയ ടീമുകളാണ് മുംബൈയും ബാംഗ്ലൂരും. മുംബൈ, ഡല്‍ഹിക്ക് മുന്നില്‍ വീണപ്പോള്‍ ബാംഗ്ലൂരിന് ചെന്നൈയുടെ കരുത്ത് മറികടക്കാനായില്ല.

ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങുന്ന ബാംഗ്ലൂര്‍ ഉറ്റുനോക്കുന്നത് വിരാട് കോലിയുടെയും എ ബി ഡിവിലിയേഴ്‌സിന്‍റെയും ബാറ്റുകളെയാണ്. ചെന്നൈയ്ക്കെതിരെ ഇരുവരും തുടക്കത്തിലെ വീണപ്പോള്‍ സ്‌കോര്‍ 70ല്‍ ഒതുങ്ങി. ബൗളര്‍മാര്‍ പൊരുതിനോക്കിയത് കോലിക്ക് ആശ്വാസമാണ്. ഇന്ത്യന്‍ താരങ്ങളെ കൂടുതല്‍ ആശ്രയിച്ച് മുന്നേറാനാണ് ബാംഗ്ലൂരിന്‍റെ തീരുമാനം. 

കോലിയുടെ തന്ത്രങ്ങള്‍ക്ക് രോഹിത് ശര്‍മ്മയുടെ മറുപടിയിങ്ങനെ. ജസ്‌പ്രീത് ബുംറയുടെ പരുക്ക് മാറിയതും ലങ്കന്‍ പേസര്‍ ലസിത് മലിംഗ ടീമിനൊപ്പം ചേര്‍ന്നതും മുംബൈയ്ക്ക് കരുത്താവും. രോഹിത്തിനൊപ്പം ക്വിന്‍റണ്‍ ഡി കോക്ക്, പാണ്ഡ്യ സഹോദരന്‍മാര്‍, യുവ്‌രാജ് എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും. ഐപിഎല്ലില്‍ ഇരു ടീമും ഏറ്റുമുട്ടിയത് 25 തവണ. 16ല്‍ മുംബൈയും ഒന്‍പതില്‍ ബാംഗ്ലൂരും ജയിച്ചു.

Follow Us:
Download App:
  • android
  • ios