മത്സരശേഷം ധോണിയുമായി സംസാരിച്ചപ്പോള്‍ ഈ തോല്‍വി അദ്ദഹേത്തിന്റെ ഹൃദയം തകര്‍ത്തുവെന്ന് എനിക്ക് മനസിലായി. മുമ്പൊരിക്കലും ധോണിയെ ഇതുപോലെ ഞാന്‍ കണ്ടിട്ടില്ല.
ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് ഒരു റണ്ണിന് തോറ്റ് കിരീടം കൈവിടേണ്ടിവന്നത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയുടെ ഹൃദയം തകര്‍ത്തുവെന്ന് കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ മഞ്ജരേക്കറായിരുന്നു കമന്റേറ്റര്‍.
മത്സരശേഷം ധോണിയുമായി സംസാരിച്ചപ്പോള്‍ ഈ തോല്‍വി അദ്ദഹേത്തിന്റെ ഹൃദയം തകര്‍ത്തുവെന്ന് എനിക്ക് മനസിലായി. മുമ്പൊരിക്കലും ധോണിയെ ഇതുപോലെ ഞാന്‍ കണ്ടിട്ടില്ല. മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു. ഇരു ടീമുകളും കുറേ പിഴവുകള്‍ വരുത്തിയെന്നും അതില്‍ ഒരു കുറവ് പിഴവ് വരുത്തിയ ടീം കപ്പ് എടുത്തുവെന്നും മത്സരശേഷം ധോണി തമാശയായി പറഞ്ഞിരുന്നു.
മത്സരത്തിലുടനീളം ഇരു ടീമുകളും ഐപിഎല്‍ കിരീടം കൈമാറി കളിക്കകുകയായിരുന്നുവെന്നും ധോണി വ്യക്തമാക്കിയിരുന്നു. ടീം എന്ന നിലയ്ക്ക് മികച്ച സീസണായിരുന്നുവെങ്കിലും തങ്ങളുടെ ഏറ്റവും മികവുറ്റ പ്രകടനമല്ല ടൂര്‍ണമെന്റില്‍ പുറത്തെടുത്തതെന്നും ധോണി പറഞ്ഞു. നേരത്തെ മുംബൈ ബാറ്റിംഗിനിടെ ക്വിന്റണ്‍ ഡീ കോക്കിനെ കമന്ററി ബോക്സിലിരുന്ന് ഉപദേശിച്ച മഞ്ജരേക്കര്‍ക്കെതിരെ ചെന്നൈ ആരാധകര്‍ രംഗത്തുവന്നിരുന്നു.
