ഹൈദരാബാദ്: ഐപിഎല്‍ ഫൈനലിലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തോല്‍വിയില്‍ നിര്‍ണായകമായത് നായകന്‍ എംഎസ് ധോണിയുടെ റണ്ണൗട്ടായിരുന്നു. മലിംഗയുടെ ഓവര്‍ ത്രോയില്‍ രണ്ടാം റണ്ണിനായി ഓടിയ ധോണിയെ ഇഷാന്‍ കിഷന്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു. തീരുമാനമെടുത്ത മൂന്നാം അമ്പയര്‍ നീല്‍ ലോംഗ് ഒരുപാട് തവണ റീപ്ലേ കണ്ടശേഷമാണ് ധോണിയെ ഔട്ട് വിധിച്ചത്.

ഒരു ആംഗിളില്‍ ധോണി ക്രിസിനുള്ളില്‍ എത്തിയെന്ന് തോന്നിച്ചപ്പോള്‍ മറ്റൊരു ആംഗിളില്‍ പുറത്താണെന്നായിരുന്നു കണ്ടത്. എന്നാല്‍ കമന്ററി ബോക്സിലും ഈ സമയം വ്യത്യസ്ത അഭിപ്രായമുയര്‍ന്നു. ധോണി ഔട്ടാണെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞപ്പോള്‍ ഉറപ്പില്ലെന്നായിരുന്നു മറ്റ് കമന്റേറ്റര്‍മാരുടെ അഭിപ്രായം.

എന്തായാലും മൂന്നാം അമ്പയറുടെ തീരുമാനത്തിനെതിരെ ചെന്നൈ ആരാധകര്‍ ട്വിറ്ററില്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.