Asianet News MalayalamAsianet News Malayalam

പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം; മുംബൈയെ പേടിപ്പിക്കുന്ന ചരിത്രം

2017ലെ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സും 2017ല്‍ മുംബൈ ഇന്ത്യന്‍സും. ഇതിനു മുമ്പ് പഞ്ചാബും ഡല്‍ഹിയും ബാഗ്ലൂരുമെല്ലാം ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമന്‍മാരായെങ്കിലും ഒരിക്കല്‍ പോലും കപ്പില്‍ തൊടാനായില്ലെന്നതും ചരിത്രം.

Mumbai Indians fears this history in IPL
Author
Chennai, First Published May 7, 2019, 4:57 PM IST

ചെന്നൈ: ഐപിഎല്ലില്‍ പോയന്റ് പട്ടികയില്‍ ഒന്നാമന്‍മാരായാണ് മുംബൈ ഇന്ത്യന്‍സ് ക്വാളിഫയറിന് യോഗ്യത നേടിയത്. ഇന്ന് ക്വാളിഫയിര്‍ ഒന്നില്‍ ചെന്നൈയെ നേരിടാനിറങ്ങുമ്പോള്‍ മുംബൈ ഏറ്റവുമധികം ഭയക്കുന്നതും ഒരുപക്ഷെ ഈ ഒന്നാം സ്ഥാനത്തെത്തന്നെയാവും. കാരണം ഐപിഎല്‍ ചരിത്രത്തില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയവര്‍ കപ്പ് നേടിയ ചരിത്രം അധികമില്ല. കഴിഞ്ഞ പന്ത്രണ്ടു സീസണുകളില്‍ രണ്ടു തവണ മാത്രമാണ് ലീഗ് ഘടത്തില്‍ ഒന്നാം സ്ഥാനക്കാരായവര്‍ കപ്പും കൊണ്ട് മടങ്ങിയിട്ടുള്ളു.

2017ലെ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സും 2017ല്‍ മുംബൈ ഇന്ത്യന്‍സും. ഇതിനു മുമ്പ് പഞ്ചാബും ഡല്‍ഹിയും ബാഗ്ലൂരുമെല്ലാം ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമന്‍മാരായെങ്കിലും ഒരിക്കല്‍ പോലും കപ്പില്‍ തൊടാനായില്ലെന്നതും ചരിത്രം. എന്നാല്‍ 2011 മുതല്‍ 2015വരെയും 2018ലും രണ്ടാം സ്ഥാനക്കാരാണ് അവസാനം കിരിടം നേടിയത് എന്നതും ചരിത്രമാണ്. ഈ സീസണില്‍ ചെന്നൈയെ രണ്ടുതവണ തോല്‍പ്പിച്ച ഒരേയൊരു ടീമേയുള്ളു. അത് മുംബൈ ഇന്ത്യന്‍സാണ്.

നായകന്‍ ധോണിയുടെ അസാന്നിധ്യത്തിലാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈയെ ചെപ്പോക്കില്‍ കീഴടക്കിയത്. ഇന്ന് ധോണി മടങ്ങിയെടത്തുന്നതോടെ ചെന്നൈയെ സ്വന്തം ഗ്രൗണ്ടില്‍ മറികടക്കുക മുംബൈക്ക് എളുപ്പമാകില്ലെന്നാണ് ആരാധകര്‍ കരുതുന്നത്.

Follow Us:
Download App:
  • android
  • ios