ബാംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി മുംബൈ ആറോവര്‍ പിന്നിടുമ്പോല്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തിട്ടുണ്ട്. ക്വിന്റണ്‍ ഡി കോക്ക് (17 പന്തില്‍ 21), രോഹിത് ശര്‍മ (19 പന്തില്‍ 31) എന്നിവരാണ് ക്രീസില്‍. 

ക്യാപ്റ്റന്‍ര രോഹിത് ശര്‍മ ഇതുവരെ ഒരു സിക്‌സും ആറ് ഫോറും ഒരു സിക്‌സും കണ്ടെത്തി. രണ്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഡികോക്കിന്റെ ഇതുവരെയുള്ള പ്രകടനം. നേരത്തെ, ലസിത് മലിംഗയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് മുംബൈ ഇറങ്ങിയത്. 

ജസ്പ്രീത് ബുംറയുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നുവെങ്കിലും താരത്തിനും ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. ഇരു ടീമുകളും ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. ആര്‍സിബി ചെന്നൈയോടാണ് പരാജയപ്പെട്ടതെങ്കില്‍ മുംബൈയുടെ തോല്‍വി ഡല്‍ഹി കാപിറ്റല്‍സിനോടായിരുന്നു. ആര്‍സിബിയുടെ ആദ്യ ഹോം മാച്ചാണിത്. 

റോയല്‍ ചലഞ്ചേഴ്‌സ്: വിരാട് കോലി (ക്യാപ്റ്റന്‍), പാര്‍ത്ഥിവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), മൊയീന്‍ അലി, ഡിവില്ലിയേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്മ്യര്‍, ശിവം ദുബെ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, നവ്ദീപ് സൈനി, യൂസ്‌വേന്ദ്ര ചാഹല്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, യുവരാജ് സിങ്, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, മായങ്ക് മര്‍കണ്ഡേ, മിച്ചല്‍ മക്‌ക്ലെനാഘന്‍, ലസിത് മലിംഗ, ജസ്പ്രീത് ബുംറ.