കൊല്‍ക്കത്ത: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി മലയാളി പേസര്‍ സന്ദീപ് വാര്യര്‍ ഇന്ന് അരങ്ങേറ്റം കുറിക്കും. പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ നൈറ്റ് റൈഡേഴ്‌സിന് വിജയം അനിവാര്യമാണണ്. നിലവില്‍ 11 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ് അവര്‍. മുംബൈക്ക് ഇന്ന് വിജയിച്ചാല്‍ പ്ലേഓഫില്‍ കടക്കാം. പ്ലയിങ് ഇലവവന്‍ താഴെ...

Mumbai Indians (Playing XI): Rohit Sharma(c), Quinton de Kock(w), Evin Lewis, Suryakumar Yadav, Krunal Pandya, Hardik Pandya, Kieron Pollard, Rahul Chahar, Jasprit Bumrah, Lasith Malinga, Barinder Sran.

Kolkata Knight Riders (Playing XI): Chris Lynn, Sunil Narine, Robin Uthappa, Shubman Gill, Nitish Rana, Dinesh Karthik(w/c), Rinku Singh, Andre Russell, Piyush Chawla, Sandeep Warrier, Harry Gurney.