ജയ്‌പൂര്‍: ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. രാത്രി എട്ടിന് ജയ്‌പൂരിൽ റോയൽസിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഒരു വ‍ർഷത്തെ വിലക്ക് മാറി തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തായിരിക്കും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പാക്കാൻ സ്മിത്തിന് ഐ പി എല്ലിലെ പ്രകടനം നിർണായകമാവും. 

അജിങ്ക്യ രഹാനെ നയിക്കുന്ന രാജസ്ഥാൻ സഞ്ജു സാംസന്‍റെ പ്രകടനവും ഉറ്റുനോക്കുന്നു. മലയാളി താരം എസ് മിഥുനും രാജസ്ഥാൻ ടീമിലുണ്ട്. ആദ്യ കിരീടത്തിനായി ഇറങ്ങുന്ന പഞ്ചാബിനെ ആ‌ർ അശ്വിനാണ് നയിക്കുക. ക്രിസ് ഗെയ്ൽ, കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ആരോൺ ഫിഞ്ച് എന്നിവരിലാണ് പഞ്ചാബിന്‍റെ ബാറ്റിംഗ് പ്രതീക്ഷ.