റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സെടുത്തത് .

ജയ്പൂര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സെടുത്തത് . 67 റണ്‍സ് നേടിയ പാര്‍ത്ഥിവ് പട്ടേലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാനായി ശ്രേയാസ് ഗോപാല്‍ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇരു ടീമുകള്‍ക്കും ഇതുവരെ ഒരു വിജയം പോലും നേടാന്‍ സാധിച്ചിട്ടില്ല.

വിരാട് കോലി (23), ഡിവില്ലിയേവ്‌സ് (13), ഷിംറോണ്‍ ഹെറ്റ്മ്യര്‍ (1), എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. മികച്ച തുടക്കം ലഭിച്ചെങ്കിലും കോലിയെ പുറത്താക്കി ഗോപാല്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. ക്യാപ്റ്റന്‍ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നാലെയെത്തിയ ഡിവില്ലിയേഴ്‌സിനേയും ഗോപാല്‍ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. ഹെറ്റ്മ്യര്‍ക്കും ഗോപാലിന്റെ പന്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. മികച്ച പ്രകടനം പുറത്തെടുത്ത പാര്‍ത്ഥിവിനെ ജോര്‍ഫ്ര ആര്‍ച്ചര്‍ മടക്കിയയച്ചു. 

മാര്‍കസ് സ്റ്റോയിനിസ് (31), മൊയീന്‍ അലി (18) എന്നിവരാണ് സ്‌കോര്‍ 150 കടത്തിയത്.