ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു.

ബംഗളൂരു: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 43 പന്തില്‍ പുറത്താവാതെ 70 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണിന്റെ ഇന്നിങ്‌സാണ് സന്ദര്‍ശകര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ബാംഗ്ലൂരിനായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

വൃദ്ധിമാന്‍ സാഹ (20), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (30), മനീഷ് പാണ്ഡെ (9), വിജയ് ശങ്കര്‍ (27), യൂസഫ് പഠാന്‍ (3), മുഹമ്മദ് നബി (4), റാഷിദ് ഖാന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വില്യംസണിനൊപ്പം ഭുവനേശ്വര്‍ കുമാര്‍ (7) പുറത്താവാതെ നിന്നു. 

സുന്ദറിന് പുറമെ നവ്ദീപ് സൈനി രണ്ടും യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍വന്ദ് ഖെജ്രോളിയ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഉമേഷ് യാദവ് നാലോവറില്‍ 46 റണ്‍സാണ് വഴങ്ങിയത്.