Asianet News MalayalamAsianet News Malayalam

ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് ജയിക്കാന്‍ 162 റണ്‍സ്

ക്യാപ്റ്റന്‍ വിരാട് കോലിയെ(9) തുടക്കത്തിലെ നഷ്ടമായ ബാംഗ്ലൂരിനെ ഡിവില്ലിയേഴ്സും പാര്‍ഥിവും ചേര്‍ന്ന് മികച്ച ടോട്ടലിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഡിവില്ലിയേഴ്സിനെ(25) മടക്കി ജഡേജ ചെന്നൈക്ക് നിര്‍ണായക ബ്രേക്ക് ത്രൂ സമ്മാനിച്ചു.

RCB set 162 runs target for CSK
Author
Bangalore, First Published Apr 21, 2019, 9:51 PM IST

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 162 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ബാംഗ്ലൂര്‍ പാര്‍ഥിവ് പട്ടേലിന്റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 161 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ വിരാട് കോലിയെ(9) തുടക്കത്തിലെ നഷ്ടമായ ബാംഗ്ലൂരിനെ ഡിവില്ലിയേഴ്സും പാര്‍ഥിവും ചേര്‍ന്ന് മികച്ച ടോട്ടലിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഡിവില്ലിയേഴ്സിനെ(25) മടക്കി ജഡേജ ചെന്നൈക്ക് നിര്‍ണായക ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നീട് അക്ഷദീപ് നാഥിനെ(24) കൂട്ടുപിടിച്ച് പാര്‍ഥിവ് ബാംഗ്ലൂര്‍ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

അക്ഷദീപിനെയും മടക്കി ജഡേജ തന്നെയാണ് മത്സരത്തില്‍ ചെന്നൈക്ക് വീണ്ടും വഴിത്തിരിവ് സമ്മാനിച്ചത്. മോയിന്‍ അലിയുയും(26), സ്റ്റോയിനസും(16) കാര്യമായി തിളങ്ങാതെ മടങ്ങിയപ്പോള്‍ ബാംഗ്ലൂര്‍ സ്കോര്‍ 161ല്‍ ഒതുങ്ങി. ചെന്നൈക്കായി ജഡേജയും ചാഹറും ബ്രാവോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Follow Us:
Download App:
  • android
  • ios