ദാദയുടെ ഈ ആവേശം തന്നെയാണ് ഈ ടീമിന്റെ പ്രചോദനമെന്ന് മത്സരശേഷം ഡല്‍ഹി കോച്ച് റിക്കി പോണ്ടിംഗ് പറഞ്ഞു.

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഗ്രൗണ്ടില്‍ താരമായത് ഋഷഭ് പന്ത് ആയിരുന്നെങ്കില്‍ ഡഗൗട്ടില്‍ ആവേശക്കൊടുമുടി കയറിയത് ഡല്‍ഹി ടീം ഉപദേശകനും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയായിരുന്നു. പന്ത് വിജയ സിക്സര്‍ നേടിയശേഷം ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ദാദ ഋഷഭ് പന്തിനെ എടുത്തുയര്‍ത്തുകയും ചെയ്തു.

ദാദയുടെ ഈ ആവേശം തന്നെയാണ് ഈ ടീമിന്റെ പ്രചോദനമെന്ന് മത്സരശേഷം ഡല്‍ഹി കോച്ച് റിക്കി പോണ്ടിംഗ് പറഞ്ഞു.കളിയോടുള്ള ഗാംഗുലിയുടെ ആവേശം ഡഗൗട്ടില്‍ നിങ്ങള്‍ക്ക് കാണാനാകും. എന്നെക്കാള്‍ ആവശേവും വികാരവുമായണ് പലപ്പോഴും അദ്ദേഹത്തിന്.

Scroll to load tweet…

ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമാണ് ഡല്‍ഹി. കളിക്കാരെല്ലാം അവരുടെ ഇരുപതുകളുടെ തുടക്കത്തിലാണ്. പ്രാദേശിക കളിക്കാരെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ഇത്രമാത്രം അറിവുള്ള ഗാംഗുലിയെപ്പോലൊരാളുടെ സാന്നിധ്യം ഡല്‍ഹി ടീമിന് നല്‍കുന്ന കരുത്ത് ചെറുതല്ല.

യുവതാരങ്ങളെ അദ്ദേഹം എപ്പോഴും ചേര്‍ത്തുപിടിക്കുന്നു. അവര്‍ ഓരോരുത്തരോടും വ്യക്തിപരമായി സംസാരിക്കുന്നതിനും സമയം ചെലഴിക്കാനും അദ്ദേഹം ഇഷ്ടപ്പെടുന്നു. അദ്ദേഹവുമായി ഒരിക്കലും തര്‍ക്കിക്കേണ്ടി വരാറില്ലെന്നും പോണ്ടിംഗ് പറഞ്ഞു.