അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച മികച്ച താരങ്ങളില്‍ ഒരാളാണ് ഋഷഭ് പന്ത്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ചുറി നേടിയ താരം കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 684 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഏകദിന ജേഴ്‌സിയില്‍ തിളങ്ങാന്‍ പന്തിന് സാധിച്ചിട്ടില്ല.

ദില്ലി: അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച മികച്ച താരങ്ങളില്‍ ഒരാളാണ് ഋഷഭ് പന്ത്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ചുറി നേടിയ താരം കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 684 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഏകദിന ജേഴ്‌സിയില്‍ തിളങ്ങാന്‍ പന്തിന് സാധിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. താരത്തിന്റെ പ്രകടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും അതൃപ്തനായിരുന്നു. കോലിയുടെ ദേഷ്യത്തെ കുറിച്ച് സംസാരിക്കുകയാണ് പന്ത്.

ഡല്‍ഹി കാപിറ്റല്‍സിന്റെ വിക്കറ്റ് കീപ്പറായ പന്ത് തുടര്‍ന്നു... വിരാട് കോലിയുടെ ദേഷ്യം മാത്രമാണ് ഞാന്‍ ഭയക്കുന്നത്. ക്രിക്കറ്റില്‍ മറ്റൊന്നിനേയും ഭയക്കുന്നില്ല. മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ അദ്ദേഹത്തിന് ദേഷ്യപ്പെടേണ്ടിവരുന്നില്ല. എന്നാല്‍ മോശം പ്രകടനമാണെങ്കില്‍ നേരെ മറിച്ചായിരിക്കും സംഭവിക്കുക. ഇത്തരം കാര്യങ്ങള്‍ നല്ലതാണ്. തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ സാധിക്കും. പന്ത് വ്യക്തമാക്കി. 

കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തായിരുന്നു ഡല്‍ഹി. ഇത്തവണ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് ഡല്‍ഹി ഒരുങ്ങുന്നു. ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ക്യാപ്റ്റന്‍. പരിശീലകനായ റിക്കി പോണ്ടിങ്ങിന് കീഴില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.