ഡല്‍ഹി കാപിറ്റല്‍സിനെതിരെ സെഞ്ചുറി നേടുന്നത് വരെ മോശം ഫോമിലായിരുന്നു അജിന്‍ക്യ രഹാനെ. 2018 ഫെബ്രുവരിയിലാണ് ഇന്ത്യക്ക് വേണ്ടി അവസാനമായി ഏകദിന കുപ്പായമണിഞ്ഞത്. സീസണിലെ ഐപിഎല്ലിലും മോശം പ്രകടനം.
ജയ്പൂര്‍: ഡല്‍ഹി കാപിറ്റല്‍സിനെതിരെ സെഞ്ചുറി നേടുന്നത് വരെ മോശം ഫോമിലായിരുന്നു അജിന്‍ക്യ രഹാനെ. 2018 ഫെബ്രുവരിയിലാണ് ഇന്ത്യക്ക് വേണ്ടി അവസാനമായി ഏകദിന കുപ്പായമണിഞ്ഞത്. സീസണിലെ ഐപിഎല്ലിലും മോശം പ്രകടനം. പിന്നാലെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നേടാനും സാധിച്ചില്ല. തീര്‍ന്നില്ല, രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും താരത്തെ നീക്കി.
എന്നാല്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി താരം തിരിച്ചെത്തി. കഴിവുകള്‍ തന്നെ വിട്ടുപ്പോയിട്ടില്ലെന്ന് വിളിച്ചുപ്പറയന്നുണ്ടായിരുന്നു ആ സെഞ്ചുറി ആഘോഘ പ്രകടനം. ഒരു സാധാരണ തട്ടുപ്പൊളിപ്പന്‍ ഐപിഎല്‍ സെഞ്ചുറിയ അല്ല രഹാനെയുടേത്. ക്ലാസും എലഗന്‍സും ചേര്‍ന്ന ഇന്നിങ്‌സ് തന്നെയായിരുന്നു. ട്വിറ്ററില്‍ മുന്‍ താരങ്ങളെല്ലാം പ്രശംസിച്ചത് അതുക്കൊണ്ട് തന്നെ. പ്രശംസിച്ചവരുടെ കൂട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമുണ്ടായിരുന്നു.
സച്ചിന്‍ പറഞ്ഞത് ഇങ്ങനെ... ''സ്മാര്‍ട്ടായി കളിച്ചു അജിന്‍ക്യ രഹാനെ. അതിമനോഹരമായ ഇന്നിങ്‌സ്. പന്ത് ബാറ്റിലേക്ക് വരുന്ന പിച്ചാണ് ജയ്പൂരിലേത്. കാണുന്നത് പോലെ മോശമല്ല പിച്ച്. അല്‍പം ഈര്‍പ്പമുണ്ടെങ്കില്‍ ഇതൊരു ആവേശകരമായ മത്സരമായിരിക്കും.''
