Asianet News MalayalamAsianet News Malayalam

'ഈ തലമുറയിലെ വീരു'; യുവതാരത്തെ പ്രശംസ കൊണ്ട് മൂടി മഞ്ജരേക്കര്‍

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്‍റെ തീപ്പൊരി ബാറ്റ്സ്‌മാനായ ഋഷഭ് പന്ത് ഈ തലമുറയിലെ സെവാഗാണെന്ന് മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

Sanjay Manjrekar praises Rishabh Pant
Author
Delhi, First Published May 10, 2019, 11:50 AM IST

ദില്ലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് വീരേന്ദര്‍ സെവാഗ്. വെടിക്കെട്ട് ഇന്നിംഗ്സുകള്‍ കൊണ്ട് ബൗളര്‍മാരുടെ ഉറക്കംകെടുത്തി വീരു. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ ഓര്‍മ്മിപ്പിക്കുന്നു എന്ന് ക്രിക്കറ്റ് ലോകം വാഴ്‌‌ത്തിയ സെവാഗിന് ഇന്ത്യയില്‍ നിന്ന് ഒരു പിന്‍ഗാമിയുണ്ട്. ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കറാണ് ഈ താരത്തിന്‍റെ പേര് വെളിപ്പെടുത്തിയത്.

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്‍റെ തീപ്പൊരി ബാറ്റ്സ്‌മാനായ ഋഷഭ് പന്ത് ഈ തലമുറയിലെ സെവാഗാണെന്ന് മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ പന്ത് വെടിക്കെട്ട് ബാറ്റിംഗ് കാഴ്‌ചവെച്ചിരുന്നു. സണ്‍റൈസേഴ്‌സിന്‍റെ 162 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയെ വിജയിപ്പിച്ചത് പന്തിന്‍റെ ബാറ്റിംഗാണ്. 21 പന്തില്‍ 49 റണ്‍സെടുത്ത് പുറത്തായെങ്കിലും ഈ സമയം ഡല്‍ഹി ജയത്തിന് അരികെ എത്തിയിരുന്നു.

Sanjay Manjrekar praises Rishabh Pant

ഈ ഐപിഎല്ലില്‍ പന്താട്ടം ഇതാദ്യമല്ല. 15 മത്സരങ്ങളില്‍ നിന്ന് 450 റണ്‍സാണ് പന്തിന്‍റെ സമ്പാദ്യം. 163. 63 ആണ് സ്‌ട്രൈക്ക് റേറ്റ്. മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ ഇക്കുറി നേടാനായി. 78 ആണ് ഉയര്‍ന്ന സ്‌കോര്‍. 

Follow Us:
Download App:
  • android
  • ios