ഐപിഎല്ലിന്റെ തുടക്കത്തില്‍ മോശം ഫോമിലായിരുന്നു ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍. തുടര്‍ച്ചയായ മത്സങ്ങളില്‍ താരത്തിന് മികച്ച തുടക്കം ലഭിച്ചിരിന്നില്ല. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 47 പന്തില്‍ 51 റണ്‍സ് നേടിയിരുന്നു.
ദില്ലി: ഐപിഎല്ലിന്റെ തുടക്കത്തില്‍ മോശം ഫോമിലായിരുന്നു ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍. തുടര്‍ച്ചയായ മത്സങ്ങളില്‍ താരത്തിന് മികച്ച തുടക്കം ലഭിച്ചിരിന്നില്ല. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 47 പന്തില്‍ 51 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ഇന്നിങ്‌സ് ഏറെ വിര്‍ശിപ്പക്കപ്പെട്ടു.
ടീം കോച്ച് റിക്കി പോണ്ടിങ്ങും വിമര്‍ശകരില്‍ ഒരാളായിരുന്നു. ഓപ്പണറുടെ റോളിലെത്തുന്ന ധവാന്‍ അല്പം കൂടി വേഗത്തില്‍ റണ്‍സ് കണ്ടെത്തണമെന്നാണ് പോണ്ടിങ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സ്ഥിരതയോടെ കളിക്കാന്‍ ധവാന് കഴിക്കുന്നുണ്ട്. ഇതിന്റെ കാരണവും പോണ്ടിങ് തന്നെയാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്.
ട്വിറ്ററിലാണ് മഞ്ജരേക്കര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ''ശിഖര്‍ ധവാനെ അദ്ദേഹത്തിന്റെ കംഫോര്‍ട്ട് സോണില്‍ നിന്ന് പുറത്തിറക്കാന്‍ ഒരു റിക്കി പോണ്ടിങ് വേണം'' എന്ന് പറഞ്ഞാണ് മഞ്ജരേക്കര്‍ തുടങ്ങിയത്. ട്വീറ്റ് വായിക്കാം...
