Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ജേഴ്‌സിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്; ഭാവിയെ കുറിച്ച് വ്യക്തമാക്കി സഞ്ജു സാംസണ്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷകളില്‍ മലയാളി താരം സഞ്ജു സാംസണിന്റെ പേര് മുമ്പും പറഞ്ഞ് കേള്‍ക്കാറുണ്ടായിരുന്നു. ഈ ഐപിഎല്‍ സീസണ്‍ അവസാനത്തില്‍ എത്തിനില്‍ക്കുമ്പോഴും ലോകകപ്പിന് ശേഷം സഞ്ജു ടീമില്‍ കയറുമെന്ന് പറയുന്നവരുണ്ട്.

Sanju Samson on his future plans
Author
Jaipur, First Published May 3, 2019, 11:06 PM IST

ജയ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷകളില്‍ മലയാളി താരം സഞ്ജു സാംസണിന്റെ പേര് മുമ്പും പറഞ്ഞ് കേള്‍ക്കാറുണ്ടായിരുന്നു. ഈ ഐപിഎല്‍ സീസണ്‍ അവസാനത്തില്‍ എത്തിനില്‍ക്കുമ്പോഴും ലോകകപ്പിന് ശേഷം സഞ്ജു ടീമില്‍ കയറുമെന്ന് പറയുന്നവരുണ്ട്. അടുത്തിടെ സഞ്ജുവിനെ ലോകകപ്പ് സാധ്യത ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വിന്‍ഡീസിന്റെ ഇതിഹാസതാരം ബ്രയാന്‍ ലാറ അത്ഭുപ്പെട്ടിരുന്നു. ഇപ്പോള്‍ പ്രതീക്ഷികളെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു സാംസണ്‍

സഞ്ജു തുടര്‍ന്നു... കഠിനാധ്വാനം ചെയ്യാതെ ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റുക എളുപ്പമല്ല. അതിനിടെ ഇതിഹാസ താരങ്ങള്‍ പ്രകടനത്തെ കുറിച്ച് പറയുന്നത് സന്തോഷമുള്ള കാര്യമാണ്. ലാറിയുടെ വാക്കുകള്‍ ആതമവിശ്വാസം വര്‍ധിപ്പിക്കും. ഇപ്പോള്‍ പുറത്തെടുക്കുന്ന പ്രകടനത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്. വീണ്ടും ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിനായി കാത്തിരിക്കുകയാണ് ഞാന്‍. 

കരിയറില്‍ ഒരുപാട് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കൂടി കടന്നുപോയി. അതെല്ലാം ഒരു പാഠമാണ്. തോല്‍ക്കുമ്പോഴെല്ലാം തിരിച്ചുവരാനുള്ള ശക്തിയാണ് ഒരു പരാജയവും നല്‍കുന്നത്. ഞാന്‍ ഒരുപാട് തവണ പരാജയപ്പെട്ടു. എന്നാലിപ്പോള്‍ ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ മാനസികമായും ശാരീരകമായും തയ്യാറാണെന്നും സഞ്ജു. 

സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയ്ക്ക് മടങ്ങിയത് രാജസ്ഥാന് വലിയ നഷ്ടം തന്നെയാണ്. ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, സ്മിത്ത് എന്നിവരെല്ലാം മടങ്ങുമെന്ന് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ വിടവ് നികത്താന്‍ ബഞ്ച് താരങ്ങള്‍ക്ക് കഴിയുമെന്നാണ് വിശ്വാസം. നാളെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരം വിജയിച്ച് പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും സഞ്ജു പറഞ്ഞു.

Follow Us:
Download App:
  • android
  • ios