ഐപിഎല്‍ മത്സര തിരക്കുകള്‍ക്കിടയിലും വ്രതം നോക്കുന്ന താരങ്ങളെ സ്‌നേഹപൂര്‍വം നെഞ്ചോട് ചേര്‍ക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. 

ഹൈദരാബാദ്: ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ വൈറലായി ഒരു നോമ്പുതുറ ചിത്രം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളുടെ നോമ്പുതുറ 'റമദാന്‍ മുബാറക്ക്' നേര്‍ന്നുകൊണ്ട് യുവതാരം ഖലീല്‍ അഹമ്മദാണ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. 

അഫ്‌ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, ശബാസ് നദീം എന്നിവര്‍ക്കും ഇന്ത്യന്‍ താരം യൂസഫ് പത്താനും ഒപ്പമാണ് ഖലീല്‍ നോമ്പ് തുറന്നത്. ഐപിഎല്‍ മത്സര തിരക്കുകള്‍ക്കിടയിലും വ്രതം നോക്കുന്ന താരങ്ങളെ സ്‌നേഹപൂര്‍വം നെഞ്ചോട് ചേര്‍ക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.