എം.എസ് ധോണി ലോകകപ്പ് കളിക്കുമെന്നുള്ളതില്‍ സംശയമൊന്നുമില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്. നാളെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തിന് മുമ്പായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫ്‌ളെമിങ്.

ദില്ലി: എം.എസ് ധോണി ലോകകപ്പ് കളിക്കുമെന്നുള്ളതില്‍ സംശയമൊന്നുമില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്. നാളെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തിന് മുമ്പായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫ്‌ളെമിങ്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത ശേഷമാണ് സിഎസ്‌കെ ദില്ലിയിലെത്തിയത്.

ഫ്‌ളെമിങ് തുടര്‍ന്നു...'' തീര്‍ച്ചയായും ധോണി ഈ വര്‍ഷത്തെ ഏകദിന ലോകകപ്പ് കളിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ലോകകപ്പിന് ശേഷം അദ്ദേഹം ക്രിക്കറ്റില്‍ തുടരുമോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. ഇത്തരം കാര്യങ്ങളൊന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. ലോകകപ്പ് ടീമിലുണ്ടാകുമോയെന്ന് ചിന്തിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരമായിരുന്നു കഴിഞ്ഞ പരമ്പരകളില്‍ അദ്ദേഹത്തിന്റെ പ്രകടനമെന്നും മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. 

ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് തകര്‍പ്പന്‍ തുടക്കമാണ് ഐപിഎല്ലില്‍ നേടിയത്. വിരാട് കോലിയെ നേതൃത്വത്തിലെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിനാണ് ചെന്നൈ തകര്‍ത്തത്.