ചെന്നൈ സൂപ്പര്‍ കിങ്‌സിസിന്റെ വിജയത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം എം.എസ് ധോണിയാണെന്നതില്‍ സംശയമൊന്നുമില്ല. അവസാന മത്സത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ധോണിയില്ലാതെ ഇറങ്ങിയപ്പോള്‍ ചെന്നൈ പരാജയപ്പെട്ടിരുന്നു.

ബംഗളൂരു: ചെന്നൈ സൂപ്പര്‍ കിങ്‌സിസിന്റെ വിജയത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം എം.എസ് ധോണിയാണെന്നതില്‍ സംശയമൊന്നുമില്ല. അവസാന മത്സത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ധോണിയില്ലാതെ ഇറങ്ങിയപ്പോള്‍ ചെന്നൈ പരാജയപ്പെട്ടിരുന്നു. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ധോണിയിറങ്ങുമെന്നാണ് അറിയുന്നത്. ധോണിയില്ലെങ്കില്‍ വിജയിക്കുക ബുദ്ധിമുട്ടാണെന്നാണ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് പറയുന്നത്. 

കോച്ചിന്റെ വാക്കുകളിങ്ങനെ... ''ധോണി ഒരു വലിയ താരമാണെന്നതില്‍ സംശയമില്ല. അത്തരമൊരു മികച്ച താരത്തിന്റെ അഭാവം അര്‍ത്ഥമാക്കുന്നത്, ടീമില്‍ വലിയ ഒരു നഷ്ടമുണ്ടെന്നാണ്. മാത്രമല്ല ധോണി അദ്ദേഹത്തിന്റെ ടോപ് ഫോമിലാണ്. അതുക്കൊണ്ട് തന്നെ ധോണിയുടെ അഭാവം ടീമിന് ഗുണം ചെയ്യില്ല. അതുപോലെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും.''

മികച്ച താരത്തോടൊപ്പം ക്യാപ്റ്റനേയും ടീമിനെ നഷ്ടമാവുമ്പോള്‍ ചില വിട്ടുവീഴ്ചകള്‍ നടത്തേണ്ടി വരും. എന്നാല്‍ അതിനര്‍ത്ഥം ഞങ്ങള്‍ ദുര്‍ബലരാണെന്നല്ലെന്നും ഫ്‌ളെമിങ് കൂട്ടിച്ചേര്‍ത്തു.