സുനില്‍ നരെയ്ന്റെ ബൗളിംഗിനിടെയായിരുന്നു കാണികളെ രസിപ്പിച്ച നിമിഷം. പന്തെറിയാനായി ക്രീസിലേക്ക് ഓടിയെത്തിയ നരെയ്ന്‍ പന്തെറിയാതെ തിരിഞ്ഞു നടന്നു.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-കിംഗ്സ് ഇലവന്‍ പ‍ഞ്ചാബ് മത്സരത്തിനിടെ രാജസ്ഥാന്‍ താരം ജോസ് ബട്‌ലറെ പഞ്ചാബ് നായകന്‍ ആര്‍ അശ്വിന്‍ മങ്കാദിംഗിലൂടെ പുറത്താക്കിയതിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരത്തിനിടെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി മങ്കാദിംഗ് ഒഴിവാക്കാനായി ചെയ്ത കാര്യം ആരാധകരില്‍ ചിരി പടര്‍ത്തി.

Scroll to load tweet…

സുനില്‍ നരെയ്ന്റെ ബൗളിംഗിനിടെയായിരുന്നു കാണികളെ രസിപ്പിച്ച നിമിഷം. പന്തെറിയാനായി ക്രീസിലേക്ക് ഓടിയെത്തിയ നരെയ്ന്‍ പന്തെറിയാതെ തിരിഞ്ഞു നടന്നു. ഈ സമയം ക്രീസിന് പുറത്തായിരുന്ന വിരാട് കോലി ഉടന്‍ ക്രീസിലേക്ക് ബാറ്റുവെച്ചു.

Scroll to load tweet…

പിന്നീട് ചിരിച്ചുകൊണ്ട് ബാറ്റ് ക്രീസില്‍ തന്നെ അമര്‍ത്തിവെച്ചു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ പതിവുപോലെ നിര്‍വികാരനായി തിരിഞ്ഞു നടന്ന സുനില്‍ നരെയ്ന്‍ അടുത്ത പന്തെറിയാനായി എത്തുകയും ചെയ്തു.